തിരുവനന്തപുരത്തെ പ്രശസ്തമായ വി.ജെ.ടി ഹാളിന് (വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍) അയ്യങ്കാളിയുടെ പേര് നല്കാന് സര്‍ക്കാര്‍. വിജെടി ഹാളിന് അ്യ്യങ്കാളിയുടെ പേര് നല്കാന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരള ദളിത് ഫെഡറേഷന് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
വി.ജെ.ടി ഹാളിലായിരുന്നു ശ്രീമൂലം പ്രജാസഭ സമ്മേളിച്ചിരുന്നത്. ഈ ഹാളില്‍ നിന്നു കൊണ്ടാണ് ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി അയ്യങ്കാളി ശബ്ദമുയര്‍ത്തിയത്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകനടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിവിധി ഹിന്ദു സംഘടനകള്‍ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
2012 ല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടിയ്ക്കു ആദ്യമായും അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ തുടര്‍ന്നു നിലവില്‍വന്ന മന്ത്രിസഭയ്ക്കും ഹിന്ദുഐക്യവേദി സമര്‍പ്പിച്ച ഹിന്ദുഅവകാശപത്രികയിലെ ഒരു പ്രധാന ആവശ്യമായിരുന്നു വി.ജെ ടി ഹാളിനു മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കണം എന്നതെന്ന് ഹിന്ദു ഐക്യവേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഭാര്‍ഗ്ഗവ റാം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അവകാശപത്രികയിലെ ഈ ഭാഗത്തിനോട് പ്രതികരിക്കാതിരുന്നപ്പോള്‍ ഈ ആവശ്യം മാത്രം ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒരു നിവേദനം നല്‍കിയിരുന്നു. ‘ സാംസ്കാരികവും ചരിത്രപരവുമായ കാരണങ്ങളാല്‍ വിജെടി ഹാളിനു പേരു മാറ്റി അയ്യങ്കാളിയുടെ പേര് നല്കാന് നിര്‍വാഹമില്ല’ എന്നായിരുന്നു അന്ന് ഇതിന് ലഭിച്ച മറുപടി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ നിലപാട് മാറ്റുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാര്‍ഗ്ഗവ റാം പറഞ്ഞു
Discussion about this post