മുലയൂട്ടൽ കേന്ദ്രമുളള രാജ്യത്തെ ആദ്യത്തെ സ്മാരകമായി താജ്മഹൽ. ശിശുസംരക്ഷണത്തിന്റെ ഭാഗമായി ആരംഭിച്ച കേന്ദ്രത്തിൻെ ഉദ്ഘാടനം കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് ഉദ്ഘാടനം ചെയ്തു.
സ്മാരകം സന്ദർശിക്കുന്ന സഞ്ചാരികൾക്കായി വിവിധ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. താജ് നഗരത്തിലെ വിനോദ സഞ്ചാര മേഖലയുടെ ഉന്നമനത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകി. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്ര സർക്കാർ ഒരുക്കും.
ഇന്ത്യയിലെ സ്മാരകങ്ങളിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ ആശയങ്ങൾ നൽകി ആർക്കിയോളജി വകുപ്പും സർക്കാരുമായി സഹകരിക്കുന്നുണ്ട്. ആഗ്രയിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പുത്തൻ നടപടികൾ ആരംഭിച്ചു. ആഗ്ര കോട്ട, സിക്കന്ദ്ര , ഫത്തേപൂർ സിക്രി എന്നിവിടങ്ങളിൽ ലേസർ ഷോകൾ നടത്തുന്നതിന് പുറമെ രാത്രി സ്മാരകങ്ങളിൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിനുമുളള നടപടികളും കേന്ദ്രം പരിഗണിക്കുന്നുണ്ട്.
Discussion about this post