ഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം വില കുറച്ചു. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് കമ്പനികള്‍ ഇന്ധന വില കുറച്ചിരിക്കുന്നത്. യുഎന്‍ ഉപരോധം നീങ്ങിയതിനാല്‍ ഇറാനില്‍ നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് ക്രൂഡ് ഓയില്‍ എത്തിത്തുടങ്ങിയതാണ് വിലയിടിവിന് കാരണമായത്.
Discussion about this post