തിരുവനന്തപുരം: എഡിജിപി ഋഷിരാജ് സിങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കുന്നു. ഋഷിരാജ് സിങ്ങിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സംഭവവുമായിബന്ധപ്പെട്ട് ഡിജിപിയോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിജിപി ഋഷിരാജ് സിങ്ങിനോട് വിശദീകരണം തേടി. വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്നായിരുന്നു ഋഷിരാജ് സിങ്ങിന്റെ വിശദീകരണം. മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ക്ഷണിക്കപ്പെട്ട അതിഥിയായതിനാല്‍ മറ്റ് അതിഥികളെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് നല്കിയ വിശദീകരണക്കുറിപ്പില്‍ വൃക്തമാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ആഭ്യന്തരമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും സമര്‍പ്പിക്കും. അതിനുശേഷമാകും ഋഷിരാജ്സിങ്ങിനെതിരെ ഏതെങ്കിലും രീതിയിലുള്ള നടപടിയുണ്ടാകുമോ എന്ന് തീരുമാനിക്കുക
Discussion about this post