പേരാമ്പ്ര : പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ പാക് പതാക വീശിയ സംഭവം ഗൗരവത്തിലെടുത്ത് കേന്ദ്ര ഏജന്‍സികള്‍. വിഷയത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. കേന്ദ്ര ഉദ്യോഗസ്ഥര്‍ കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിവാദമായ പതാക പോലിസ് സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. വിജിലസന്‍സ് ഉദ്യോഗസ്ഥര്‍ പോലിസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്‍ഐഎ കേസന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വൈകാതെ എന്‍ഐഎയും പ്രാഥമിക അന്വേഷണം നടത്തിയേക്കും.
പേരാമ്പ്ര സി. ഐ ബിജു അന്വേഷണം നടത്തി കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കോളേജില്‍ കെ..എസ്.യു എം..എസ്..എഫ് പ്രവര്‍ത്തകരാണ് പാകിസ്ഥാന് പതാക ഉയര്‍ത്തിയെന്നാണ് ആരോപണം. കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പതാകയാണ് വിവാദമായത്.
തെരഞ്ഞെടുപ്പു ജാഥയില്‍ ഉയര്‍ത്തിയ എം.എസ്.എഫിന്റെ പതാക തലതിരിച്ച് പിടിച്ചതാണ് സംഭവത്തിന്റെ കാരണമെന്നാണ് കോളേജ് ഗവേണിംഗ് ബോര്‍ഡ് ചെയര്മാന് എ.കെ. തറുവായി ഹാജി
വ്യാഴാഴ്ചയാണ് കുട്ടികള്‍ ജാഥ നടത്തിയത്. ഇന്നലെ കോളേജിന് ഒഴിവായിരുന്നതിനാല്‍ തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ സ്റ്റാഫ് മാനേജിംഗ് കമ്മിറ്റി എന്നിവര്‍ ഒന്നിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എംഎസ്എഫ് പതാക തലതിരിച്ച് പിടിച്ചാലും പാക് പതാകയാവില്ല എന്നാണ് വിമര്‍ശനം. മുകളില്‍ പച്ചയില്‍ വെള്ള ചന്ദ്രക്കലയും, അരികില്‍ വെള്ളയുമാണ് പാക് പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. എംഎസ്എഫ് പതാകയിലാകട്ടെ മുകളില്‍ പച്ചയും താഴെ വെള്ളയുമാണ്.
മാനേജ്മെന്റ് കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാകിസ്ഥാന് പതാക ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബി. ജെ. പി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. പാകിസ്ഥാന് പതാക പിടിച്ച് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിഞ്ഞതും പ്രതിഷേധം കനത്തതും. യു. ഡി. എസ്. എഫ് കുത്തകയാക്കി വച്ചിരിക്കുന്ന കോളേജില്‍ തിവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് ബി. ജെ. പി ആരോപിച്ചു. മാര്‍ച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം. മോഹനന് ഉദ്ഘാടനം ചെയ്തു.
Discussion about this post