ഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ പെട്രോളിന്‍രെയും ഡീസലിന്രെയും മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തി. ‘വാറ്റ്’ ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 2.78 രൂപയും ഡീസലിന് ലിറ്ററിന് 1.83 രൂപയും കൂടി.
രാജ്യത്ത് ഇന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ കുറവ് വരുത്തിയിരുന്നു. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഡല്‍ഹിയില്‍ ഡീസലിനും, പെട്രോളിനും മൂല്യവര്‍ദ്ധിത നികുതി വര്‍ദ്ധിപ്പിച്ചത്.
Discussion about this post