പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മധ്യ പ്രദേശിൽ വിത്യസ്തമായൊരു ഗണേശ രൂപം തീർത്ത് കലാകാരൻ. പ്രമുഖ കലാകാരൻ സുദർശൻ പട്നായിക് ആണ് പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് മണലിൽ ഗണേശ രൂപം തീർത്തത്. അത് പ്രധാനമന്ത്രിയുടെ പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് വേണ്ടിയാണ് നിർമ്മിച്ചത്.
മണലിൽ നിർമ്മിച്ച ഗണേശ രൂപത്തിൽ ആയിരം പ്ലാസ്റ്റിക് കുപ്പികൾ കൂടി ഉപയോഗിച്ചു. പുരി ബീച്ചിലാണ് നിർമ്മിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശില്പം നിർമ്മിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കു, പ്രകൃതിയെ സംരക്ഷിക്കൂ തുടങ്ങി പ്രധാനമന്ത്രിയുടെ വാക്കുകളു ശില്പത്തിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ുൃഗണേശ ചതുർത്ഥിയുടെ സമയത്ത് പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ഞാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്ന് സുദർശൻ പട്നായിക് പറഞ്ഞു.
Discussion about this post