തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. പേപ്പാറ ഡാം നിറഞ്ഞതോടെ അണക്കെട്ടിന്റെ പരിസര പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 107.2 മീറ്റാറായി ഉയർന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. പരമാവധി സംഭരണ ശേഷി 107. 5 മീറ്ററാണ്.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങൾ വെളളത്തിനടിയിലാണ് നാല് ഷട്ടറുകൾ ആണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്.കരമനയാറിന്റെ പരിധിയിൽ താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം ജാഗ്രത നൽകിയിട്ടുണ്ട്.
Discussion about this post