കെ.എം ഷാജഹാന്
ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളായി.
മാണി സി കാപ്പനാണ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി. അദ്ദേഹം പ്രചരണവും ആരംഭിച്ചു കഴിഞ്ഞു.
ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്കുള്ള യോഗ്യതകള്‍ പാലായിലെ വോട്ടറന്മാരും കേരളത്തിലെ ജനങ്ങളും അറിയാതെ പോകരുതല്ലോ. അതിനാണീ കുറിപ്പ്.
മാണി സി കാപ്പന് തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പ്രകാരം,
അദ്ദേഹം,
ഒന്നല്ല, രണ്ടല്ല, അഞ്ച് ചെക്ക് കേസുകളില്‍ പ്രതിയാണ്.
2015 മുതല്‍ 2019 വരെ മിക്കവാറും എല്ലാ വര്‍ഷവും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചെക്ക് നല്കി ഒരാളെയെങ്കിലും വഞ്ചിച്ചതിന് കേസുണ്ട്.
2015ല്‍ (കേസ് നമ്പര്‍ 3277/15) 50 ലക്ഷം രൂപയുടെ ചെക്ക് കേസില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതി.
2016ല്‍ (കേസ് നമ്പര്‍ 2080 / 16) 1 കോടി രൂപയുടെ ചെക്ക് കേസില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതി.
2016ല്‍ വീണ്ടും (കേസ് നമ്പര്‍ 2081/6) 1കോടി രൂപയുടെ ചെക്ക് കേസില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതി.
2018 ല്‍ (കേസ് നമ്പര്‍ 3572.8) മറ്റൊരു ചെക്ക് കേസില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതി.
2019 ല്‍ (കേസ് നമ്പര്‍ 2394/19) 75 ലക്ഷം രൂപയുടെ ചെക്ക് കേസില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതി.
2019 പോലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി 75 ലക്ഷം രൂപയുടെ ചെക്ക് നല്കി വഞ്ചിച്ചതിന് കേസുണ്ട്!
ഇതില്‍ നാല് കേസുകള്‍ മഹാരാഷ്ട്രയിലെ ബോറിവാലി അഡീഷണല്‍ മെട്രോപൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലും, അഞ്ചാമത്തേത് കോട്ടയം കോടതിയിലുമാണ് നിലനില്‍ക്കുന്നത്.ഇതില്‍ 4 കേസുകളിലും 2019 ഏപ്രില്‍ 1ന് കുറ്റപത്രവും സമര്‍പ്പിച്ചു കഴിഞ്ഞു.
ജാമ്യത്തിലാണ് ഈ സ്ഥാനാര്‍ത്ഥി !
മൊത്തം 3.25 കോടി രൂപയുടെ ചെക്ക് നല്കി വഞ്ചിച്ചതിന് ഇടപാടകരെ വഞ്ചിച്ചതിന് പ്രതിയായ വ്യക്തിയാണ് പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി !
ആറ് മാസം മുതല്‍ 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്!
ഏതെങ്കിലും ഒരു കേസില്‍ തടവ് ശിക്ഷ ലഭിച്ചാല്‍ ഈ സ്ഥാനാര്‍ത്ഥി അഴിയെണ്ണുന്ന കാര്യവും തള്ളിക്കളഞ്ഞ് കൂട! കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ജനപ്രതിനിധി സ്ഥാനവും പോകും!
ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതുണ്ടോ എന്ന് പാലായിലെ പ്രബുദ്ധരായ വോട്ടറന്മാര് ( പ്രത്യേകിച്ച് ഇടത് വോട്ടറന്മാരും അനുഭാവികളും) തീരുമാനിക്കുക.
https://www.facebook.com/permalink.php?story_fbid=932271970440049&id=100009717647830
Discussion about this post