നെഹ്റുട്രോഫി വളളംകളിയുടെ ഉദ്ഘാടന വേദിയിൽ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ഉപഹാരമായി നൽകിയ പങ്കായം മോഷണം പോയി.മോഷണം പോയ സംഭവം സച്ചിൻ തന്നെയാണ് അറിയിച്ചത്.
നെഹ്റുട്രോഫിയുടെ ഉദ്ഘാടന വേദിയിൽ ആലപ്പുഴ കൃപ ആർട്ടിലെ അജേഷ് ജോർജാണ് സച്ചിന് പങ്കായം സമ്മാനിച്ചത്. അജേഷിനെ വിളിച്ചാണ് സച്ചിൻ പങ്കായം കാണാതായ വിവരം ധരിപ്പിച്ചത്. നെഹുറുട്രോഫിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഉദ്ഘാടന വേദിയിൽ അജേഷ് ആണ് സച്ചിന് സമ്മാനം നൽകിയത്.
കുതിക്കുന്ന ചുണ്ടനിൽ ക്രിക്കറ്റ് ബാറ്റുമായി നിലക്കാരനായി നിൽക്കുന്ന സച്ചിന്റെ ചിത്രം വരച്ച പങ്കായമാണ് സമ്മാനിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസം സച്ചിനൊപ്പമുള്ള മലയാളി അജേഷിനെ ഫോണിൽ വിളിച്ച് ഉദ്ഘാടനവേദിയിൽ നിന്നും ലഭിച്ച സമ്മാനം മോഷണം പോയ വിവരം അറിയിച്ചത്. സമ്മാനങ്ങൾ മടക്കയാത്രയിൽ കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് സച്ചിനെ ആകർഷിച്ച സമ്മാനം കാണാതായ വിവരം ഒപ്പമുള്ളവരും ശ്രദ്ധിക്കുന്നത്.
കാണാതായ പങ്കായതുഴ തിരിച്ചു കിട്ടാത്തപക്ഷം സമാനമായ ചിത്രം തുഴയിൽ വരച്ച് താരത്തിന് വീണ്ടും സമ്മാനം നൽകാനാണ് അജേഷിന്റെ തീരുമാനം. മോഷണം വിവരം പുറത്തായതോടെ ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Discussion about this post