ഇരുപത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി എത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് ഇരുപത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കടന്നുകളയാൻ ശ്രമിച്ചത് .
ചെക്ക് ഇൻ ബാഗേജിൽ കറൻസികൾ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഓസ്ട്രേലിയയിലെ മെൽബണിലേക്ക് പോകാൻ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. അമേരിക്കൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ തുടങ്ങിയവയാണ് പിടികൂടിയത്
Discussion about this post