മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സമരം ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ച യോഗത്തിൽ മുത്തൂറ്റ് പ്രതിനിധികൾ പങ്കെടുത്തില്ല. സിഐടിയു പ്രതിനിധികളുടെ ആവശ്യങ്ങൾ മാത്രം കേട്ട് യോഗം പിരിയുകയായിരുന്നു.
മാനേജ്മെന്റ് പ്രതിനിധികൾ വിട്ടു നിന്നതിനാൽ ഒൻപതാം തീയതിയും യോഗം വിളിച്ചിട്ടുണ്ട്. തർക്കം രൂക്ഷമായതിനെ തുടർന്നാണ് യോഗം വിളിച്ചത്.ചർച്ചയ്്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചത്. ബ്രാഞ്ചിൽ കയറാനെത്തിയ ജീവനക്കാരെ സിഐടിയുക്കാർ മർദ്ദിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Discussion about this post