ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ശനിയാഴ്ച പുലർച്ചെ 1.30യ്ക്കും 2.30 യ്ക്കും ഇടയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങും.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് വിക്രം ലാൻഡറാണ് സോഫ്റ്റ് ലാൻഡിങ്ങ് നടത്തുന്നത്.റോവറിനെ സ്വീകരിക്കുന്ന പ്രക്രിയ 5.30 നും 6.30 ന് ഇടയിൽ നടക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ രാവിലെ എട്ടിനും ഒൻപതിനും ഇടയിൽ പത്രസമ്മേളനം നടത്തും. ചന്ദ്രയാൻ 2 ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ ബുധനാഴ്ച രാവിലെ വിജയകരമായി പൂർത്തികരിച്ചു. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒൻപത് സെക്കൻഡ് നേരം പ്രവർത്തിപ്പിച്ചാണ് ഭ്രമണ പഥം താഴ്ത്തിയത്.
Discussion about this post