2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ യോഗ്യത റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഒമാനാണ് എതിരാളി. സുനില്‍ ഛേത്രിയിലാണ് ടീമിന്റെ പ്രതീക്ഷ. സഹലും ആഷിഖ് കുരുണിയനും അടക്കമുള്ള മലയാളിതാരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും.
മധ്യനിര താരം അമര്‍ജിത് കിയാമിന് പരുക്കേറ്റത് ടീമിന് തിരിച്ചടിയാണ്. അഹമ്മദ് മുബാറക്കിലാണ് ഒമാന്റെ പ്രതീക്ഷ. ഫിഫ റാങ്കിങ്ങില്‍ ഒമാന്‍ 87ാമതും ഇന്ത്യ 103ാമതുമാണ്. ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള മല്‍സരം കൂടിയാണ് ഇത്. ലോകകപ്പ് ആതിഥേയരായ ഖത്തറും ഗ്രൂപ്പിലുളളതിനാല് രണ്ടാംസ്ഥാനക്കാരായാല്‍ പോലും ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഗുവാഹത്തിയില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം.
Discussion about this post