ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോന്‍മാര്‍ഗിലുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ശ്രീനഗര്‍-ലേ ഹൈവെയില്‍ നിന്ന് രണ്ടു ബസുകള്‍ ഒലിച്ചുപോയി. സംഭവത്തെ തുടര്‍ന്ന് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. വിനോദയാത്രക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post