തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മോഷ്ടിച്ചു വിറ്റ് പണം തട്ടിയ രണ്ട് നേഴ്സുമാർ പിടിയിൽ. ഷമീർ, വിബിൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
രോഗിക്കായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ബന്ധുക്കൾ വാങ്ങി നൽകിയ മരുന്ന് മോഷ്ടിച്ചെടുത്ത് സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ വിറ്റ് പണം വാങ്ങിയതിനാണ് നടപടി. പതിനായിരത്തിൽ അധികം രൂപ വില വരുന്ന മരുന്നാണ് ഇവർ മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മെഡിക്കൽ കോളേജ് എസ് ഐ ശ്രീകാന്ത് അറിയിച്ചു.
Discussion about this post