കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം എരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ രണ്ടാനച്ഛനെതിരെയാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.
പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാനച്ഛനായ നേതാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ, പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് താമസം മാറുകയായിരുന്നു.
Discussion about this post