നടി ഊര്‍മിള മതോണ്ഡ്കർ കോണ്‍ഗ്രസ് വിട്ടു.അഞ്ച് മാസം മുന്‍പേയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി വിട്ടത്. രാജിക്കത്ത് പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് അയച്ചുകൊടുത്തു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുതിര്‍ന്ന ബി.ജെ.പി നേതാവും സിറ്റിങ് എം.പിയുമായ ഗോപാല്ഷെട്ടിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊര്‍മിളയുടെ തോല്‍വി
Discussion about this post