ശമ്പളപരിധി നിശ്ചയിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഇ എസ് ഐ പ്രകാരം ചികിത്സാ ആനൂകൂല്യം നല്കാന് കേന്ദ്രം തീരുമാനിച്ചു. ഇതിന്‍പ്രകാരം പ്രതിമാസം 50.000 രൂപ ശമ്പളമുള്ള വനിതകള്‍ക്കും ആനുകൂല്യം ലഭ്യമാകും. ഇ.എസ്.ഐ യിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ 16 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം.
തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.എ ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തില്‍ പുരുഷന്മാരുടെ ശമ്പള പരിധി വര്‍ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചു. പുരുഷന്മാരുടെ ശമ്പളപരിധി നിലവില്‍ 21,000 രൂപയാണ്. 21,000 രൂപയില്‍ കൂടുതല്‍ മാസശമ്പളമുള്ളവര്‍ ഇ എസ്ഐ പദ്ധതിയില്‍ നിന്നും തനിയേ പുറത്താകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
ജോലിക്കിടെ അംഗവൈകല്യം സംഭവിച്ചാലും തൊഴിലാളി മരണപ്പെട്ടാലുമുള്ള നഷ്ടപരിഹാരം 25 ശതമാനമായി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ തൊഴിലാളിയുടെ പ്രായം, ബാക്കിയുള്ള സര്‍വീസ്, ഒടുവിലത്തെ ശമ്പളം , അംഗവൈകല്യത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കുന്നത്.
Discussion about this post