റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നത് മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ മൂന്നു ലക്ഷം ഗുണഭോക്താക്കളില്‍ വീട് ലഭിക്കുക 7500 കുടുംബങ്ങള്‍ക്ക് മാത്രമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം പരസ്യം നല്‍കല്‍ ഉള്‍പ്പടെ പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനായി മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെലവാക്കിയത് അഞ്ചുകോടി രൂപയാണ്.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ വീടു നല്‍കുന്നത് ഭൂമിയും വീടും ഇല്ലാത്തവര്‍ക്കാണ്. നിലവില്‍ ഇതിനായി മൂന്നു ലക്ഷത്തി എഴുപത്തി നാലായിരത്തി പതിനാറ് കുടുംബങ്ങളാണ് അപേക്ഷനല്‍കിയത്. ഇതില്‍ 7500 കുടുംബങ്ങള്‍ക്ക് മാത്രമേ വീട് നിര്‍മിച്ചു നല്‍കൂ എന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത 31363 കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ ഇല്ല. വീട് ലഭിക്കാന്‍ ഒടി നടന്നു റേഷന്‍ കാര്‍ഡു ശരിയാക്കി. പക്ഷെ പുതിയ ലിസ്റ്റില്‍ ഉള്‍പെട്ടില്ലെന്ന അറിയിപ്പാണ് ഇവർക്കു ലഭിച്ചത്.
Discussion about this post