മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയ്ക്കെതിരെ ബാഴ്സലോണ താരം നെയ്മര്‍. എതിര് ടീമിലെ കളിക്കാരനെ കയ്യേറ്റം ചെയ്ത റൊണാള്‍ഡോ ശിക്ഷിക്കപ്പെടണമെന്ന് നെയ്മര്‍ പറഞ്ഞു. സ്പാനിഷ് ലീഗിലായിരുന്നു റൊണാള്‍ഡൊ എതിര്‍താരത്തെ കയ്യേറ്റം ചെയ്ത സംഭവം ഉണ്ടായത്.
ഇത്തരം പ്രകോപനപരമായ അനുഭവങ്ങള്‍ ഫുഡ്ബോള്‍ കളിക്കാര്‍ നേരിടേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങള്‍ മറികടക്കേണ്ടത് ഇങ്ങനെയല്ല. എതിര്താരത്തിനെതിരായ അക്രമത്തിന് റൊണാള്‍ഡോ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് നെയ്മര്‍ വിശദീകരിച്ചു.
താനും സിനദീന്‍ സിദാനുമെല്ലാം ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ എല്ലായ്പ്പോഴും എല്ലാവര്ക്കും നൂറുശതമാനം സംയമനത്തോടെ നില്ക്കാന് സാധിക്കണമെന്നില്ല നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലീഗില്‍ ലാ ലിഗയില്‍ കോര്ഡോബക്കെതിരായ മത്സരത്തിനിടയായിരുന്നു എതിര് ടീമിലെ പ്രതിരോധനിരക്കാരനായ എഡിമറിനെ ചവിട്ടിവീഴ്ത്തിയത്. ഇത് ചോദ്യം ചെയ്ത ജോസ് ക്രെസ്പോയെ റൊണാള്‍ഡോ മുഖത്തടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ താരത്തെ ലാ ലീഗയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ക്രിസ്റ്റ്യാനോ ട്വിറ്ററിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു.
Discussion about this post