മുംബൈ : ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ എടുത്തുമാറ്റണമെന്ന് ശിവസേന.ഇത് ഹിന്ദുക്കളുടെ രാജ്യമാണ്.അതിനാല്‍ അവര്ക്കാണിവിടെ അധികാരം. മറ്റ് മതക്കാര്‍ക്കും ഇവിടെ താമസിക്കാം.ഈ രണ്ടു വാക്കുകളും നീക്കം ചെയ്യുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു.
അതേസമയം, ശിവസേനയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യ ഒരു മതേതര രാജ്യമാണ്, ഹിന്ദു രാജ്യമല്ല.അതുകൊണ്ട്തന്നെ മതേതരം എന്ന വാക്ക് തോന്നിയതുപോലെ മാറ്റാനാവില്ല. ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമാണിതെന്നും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ബിജെപിക്ക് ഹിന്ദു രാജ്യമാണ് ആവശ്യമെന്ന് എന്‍സിപിയും അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിലെ ഭരണഘടനാ അനുശ്ചേദത്തില്‍ മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ വിട്ടുപോയിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കിയ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം അതേപോലെ പുനരുപയോഗിക്കുകയായിരുന്നുവെന്ന് വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
1976ല്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ചാണ് മതേതരം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്.
Discussion about this post