ആർഎസ്എസ് ഒരു സ്ഥാപനം മാത്രമല്ല, രാജ്യത്തെയും ലോകത്തെയും മാറ്റാൻ ശക്തിയുളള ഒരു വിപ്ലവമാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ
സതീഷ് പൂനിയ.
ആർഎസ്എസ് ഇല്ലായിരുന്നുവെങ്കിൽ ഹിന്ദു സ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്നും പൂനിയ വ്യക്തമാക്കി. കോൺഗ്രസിനെതിരെയും പൂനിയ ആഞ്ഞടിച്ചു. ചരിത്രം മറച്ചു വയ്ക്കാനാകില്ല. മുഗളരുമായും ബ്രിട്ടീഷ് കാരുമായും ഇടപാടുകൾ നടത്തി ഈ ജനതയെ വിഭജിച്ചതും, രാം മന്ദിർ പൊളിച്ചതും ആരാണെന്ന് പൂനിയ ചോദിച്ചു.
ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം സുരക്ഷിതമാണ്. രാഷ്ട്രം ആത്മാഭിമാനത്തോടെ ലോക ഭൂപടത്തിൽ തിളങ്ങുന്നു.ആർഎസ്എസ് ഒരു വാക്കോ സ്ഥാപനമോ അല്ല, രാജ്യത്തെയും ലോകത്തെയും മാറ്റാൻ കഴിയുന്ന വിപ്ലവമാണെന്നതിന് തെളിവാണിതെന്നും പൂനിയ കൂട്ടിച്ചേർത്തു.
Discussion about this post