സൈനിക വൈദഗ്ദ്ധ്യം തെളിയിക്കുന്ന ഇന്ത്യാ അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2019 ‘വാഷിങ്ടണില്‍ പുരോഗമിക്കുന്നു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം സെപ്തംബര്‍ 18ന് അവസാനിക്കും
പ്രകൃതി ഭീഷണികളെ നേരിടുന്നതിനുള്ള വൈദഗ്ധ്യവും സംയുക്ത അഭ്യാസവും ഇരു സേനാ വിഭാഗങ്ങളും പങ്കിട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ മാറിമാറി ആതിഥേയത്വം വഹിക്കുന്ന 15ാമത്തെ സൈനികാഭ്യാസമാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനായാണ് വര്‍ഷംതോറും സംയുക്ത സൈനികാഭ്യാസം തുടരുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും നേട്ടത്തിനായി വിവിധവിഷയങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി ഇരുവശത്തുനിന്നുമുള്ള വിദഗ്ദ്ധര്‍ അക്കാദമിക്, സൈനിക ചര്‍ച്ചകള്‍ നടത്തും.
ഇരു രാജ്യങ്ങളിലെയും സായുധ സേനയ്ക്ക് ബറ്റാലിയന് തലത്തില്‍ സംയോജിത രീതിയില്‍ പരിശീലനം നല്‍കാനും ബ്രിഗേഡ് തലത്തില്‍ സംയുക്ത ആസൂത്രണത്തോടെ പരിശീലനം നല്‍കാനും ഈ പരിശീലനം സഹായിക്കും, അതിലൂടെ പരസ്പരം ്സൈനികാഭ്യാസങ്ങള് കൈമാറുന്നതിനായി വ്യത്യസ്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ഒന്നിലധികം സാഹചര്യങ്ങളില്‍ പരിശീലനം സങ്കടിപ്പിച്ചും ള്‍ റിഹേഴ്സല്‍ ചെയ്യും.
ഈ വര്‍ഷം യുഎസിലെ 520 കാലാള്‍പ്പടയും ഇന്ത്യയില്‍ നിന്നുള്ള അസം റെജിമെന്റും ആണ് സംയുക്ത സൈനിക പരിശീലനത്തില്‍ പങ്കെടുത്തത്. യുഎസും ഇന്ത്യയും തമ്മിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക പരിശീലന സഹകരണത്തിനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങളുടെ വിലയിരുത്തല്‍. സൈനിക ഘടന ,ആയുധങ്ങള്‍, തന്ത്രപരമായ അഭ്യാസങ്ങള്‍, ആത്മവിശ്വാസ പരിശീലനം, എന്നിവ വിഭാഗങ്ങളുള്ള അഭ്യാസം ഇരു സൈന്യങ്ങള്‍ക്കും പ്രയോജനം ചെയ്യും.
Discussion about this post