‘
അമേരിക്കയിലെ ഹുസ്റ്റൂണിൽ നടക്കുന്ന ‘ഹൗഡി മോദി’യിൽ പ്രസിഡന്റ് ഡൊണാൾട്ട് ട്രംപ് പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ സമൂഹത്തിനും, സാമ്പത്തിക രംഗത്തിനും ഇന്ത്യൻ ജനത നൽകിയിട്ടുളള സംഭാവനകളുടെ അംഗീകാരത്തെ ഉയർത്തികാട്ടുന്ന നിമിഷം കൂടിയാണിതെന്ന് മോദി ട്വീറ്റ് ചെയ്തു.
ട്രംപ് നമ്മളോടൊപ്പം ചേരുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള സൗഹൃദ ബന്ധത്തിന്റെ ശക്തി അടയാളപ്പെടുത്തുമെന്നും മോദി കുറിച്ചു.സെപ്റ്റംബർ 22 ന് ടെക്സാസിലെ ഹുസ്റ്റൂണിൽ ആണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിന്നു.ആദ്യമായാണ് ഒരു വിദേശ നേതാവിനൊപ്പം അമേരിക്കൻ പ്രസിഡന്റ് പ്രവാസികളെ അഭിസംബോധന ചെയ്യുന്നത്.
ചരിത്രവും അഭൂതപൂർവവുമായത് എന്നാണ് ഇരു നേതാക്കളുടെയും ‘ഹൗഡി മോദി’ പരിപാടിയിലെ സാന്നിധ്യത്തെ യുഎസിലെ ഇന്ത്യൻ പ്രതിനിധി ഹർഷ വർധൻ ശ്രിംഗ്ല വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ അടുപ്പം മാത്രമല്ല മോദിയും ട്രംപും ചേരുമ്പോഴുളള രസതന്ത്രവും പ്രതിഫലിക്കുമെന്ന് ശ്രിംഗ്ല പറഞ്ഞു.
Discussion about this post