രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സെപ്റ്റംബർ 29 മുതല്‍ ഒക്ടോബർ 4 വരെ നടക്കും. സെപ്റ്റംബർ 29 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്പന ആരംഭിക്കുക. ഒക്ടോബര്‍ 4 രാത്രി 11.59ന് വില്പന അവസാനിക്കും. ആമസോണിന്റെ ഉൽസവയാത്ര കൊച്ചി വഴിയും പോകുന്നുണ്ട്.
പതിവു പോലെ സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉള്‍പ്പടെയുള്ളവ വില്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 28ന് രാത്രി 12ന് പ്രത്യേക ഡീലുകളിലേക്കും ഡിസ്കൗണ്ടിലേക്കും പ്രത്യേക പ്രവേശനം ലഭിക്കും.
ഡീലുകളും ലോഞ്ചുകളും, തൽക്ഷണ ബാങ്ക് ഡിസ്കൗണ്ടുകൾ, ആമസോൺ പേ ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഇളവ്, നോ-കോസ്റ്റ് ഇഎംഐ, ബജാജ് ഫിൻസെർവ് എന്നിവ പ്രതീക്ഷിക്കാം. അതിവേഗ ഡെലിവറി, ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, ആവേശകരമായ ക്യാഷ്ബാക്ക് എന്നിവയും അതിലേറെയും ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്ന് ആമസോൺ ഇന്ത്യ കാറ്റഗറി മാനേജ്മെന്റെ വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.
13 നഗരങ്ങളിലാണ് ആമസോണിന്റെ ഉല്‍സവയാത്ര പോകുന്നത്.
ടാറ്റ മോട്ടോഴ്സുമായി ചേർന്ന് ആമസോൺ ഇന്ത്യ മൂന്ന് ടാറ്റ സിഗ്ന ട്രക്കുകൾ വഴിയാണ് വിൽപന നടത്തുക. ആമസോൺ ഉത്സവ യാത്ര ഡൽഹിയിൽ നിന്നു യാത്ര ആരംഭിക്കും. തുടർന്ന് ബെംഗളൂരുവിൽ യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ് ലഖ്നൗ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പോകും. ആഗ്ര, ചെന്നൈ, ഇൻഡോർ, കൊൽക്കത്ത, കൊച്ചി, മഥുര, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും ആമസോൺ ഉത്സവ യാത്ര ട്രക്ക് നിർത്തും
Discussion about this post