ചിന്നക്കനാലിലെ സര്‍ക്കാര്‍ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ തന്റെ സഹോദരനെതിരായ കുറ്റപത്രം സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. അതിനെക്കുറിച്ച് തന്നോട് ഒന്നും ചോദിക്കരുതെന്നും കുപിതനായി മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കറിയാത്ത കാര്യമാണ്. അതേപ്പറ്റി ചോദിക്കരുതെന്നും താൻ വല്ലതുമൊക്കെ പറയുമെന്നും ക്ഷുഭിതനായി പറഞ്ഞ മണി തുടര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ സ്വഭാവം മാറുമെന്ന് കയര്‍ക്കുകയും ചെയ്തു. മണിയുടെ സഹോദരന് ലംബോദരനെതിരായി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതികരണം ചോദിച്പ്പോചഴായിരുന്നു മന്ത്രി മണിയുടെ മറുപടി.
https://www.youtube.com/watch?time_continue=2&v=9vBtcsUsdp4
സര്‍ക്കാര്‍ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയ കേസില്‍ വൈദ്യുതമന്ത്രി എം എം മണിയുടെ സഹോദരന് എം എം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് മൂന്നേക്കര്‍ 98 സെന്റ് സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് പ്രതികള്‍ സ്വന്തമാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലംബോദരന്റെ ഭാര്യാസഹോദരനായ പി എ രാജേന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. ലംബോദരന് രണ്ടാംപ്രതിയും.
Discussion about this post