പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്ര കെ.പി ശർമ്മ ഒലി.ഇംഗ്ലീഷിലും, ഹിന്ദിയിലും, ഗുജറാത്തിലും ഒലി പ്രധാനമന്ത്രിയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.
‘ഈ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. താങ്കളുടെ നല്ല ആരോഗ്യത്തിനും, സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുളള വിവിധ മേഖലകളിലെ നമ്മുടെ ബന്ധം തുടർന്ന് പോകണം’ഒലി ട്വീറ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസകൾ നിറയുകയാണ്. ഹാഷ് ടാഗോടെ ഹാപ്പി ബർത്തഡേ നരേന്ദ്രമോദി എന്നതാണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡായിരുക്കുന്നത്. അഹമ്മദബാദിൽ എത്തിയ പ്രധാനമന്ത്രിയ്ക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമദിയുടെ പിറന്നാൾ ആഘോഷം ഇന്ത്യ ഗേറ്റിൽ നടത്താൻ ബിജെപി ഡൽഹി യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post