യുഎൻഎ സാമ്പത്തിക തിരിമറിക്കേസില്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് സർക്കുലർ.
നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.
ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ ജൂലൈ 19 ന് നെടുമ്പാശ്ശേരിയിൽ നിന്നും ഖത്തറിലേക്ക് പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.
പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.
Discussion about this post