കോഴിക്കോട് കൃസ്ത്യന്‍ പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമിച്ചുവെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാനമന്ത്രിസഭയിലെ പ്രമുഖനായ വ്യക്തിയുടെ പേഴ്സണ്‍ സ്റ്റാഫ് അംഗമാണെന്ന് ആരോപണം. മന്ത്രി ടിപി രാമകൃഷ്ണന്റെ പേഴ്സണ്‍ സ്റ്റാഫംഗമാണ് കേസ് അന്വേഷണം അട്ടിമറിക്കാന്‍ സമര്‍ദ്ദം ചെലുത്തുന്നത് എന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്ടെ സരോവരം റിസോര്‍ട്ടില്‍ വച്ച് ജ്യൂസില്‍ മയക്കുമരുന്ന് നഗ്ന ചിത്രങ്ങള്‍ എടുത്തുവെന്നും, മതം മാറിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയെന്നും കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ജാസിം എന്ന യുവാവിനെതിരെയാണ് പരാതി. നടക്കാവ് പോലിസിലും, മെഡിക്കല്‍ കോളേജ് പോലിസിലും നല്കിയ പരാതി അട്ടിമറിക്കാന്‍ പോലിസ് കൂട്ടു നില്‍ക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. പ്രതിയായ മുഹമ്മദ് ജാസിമിന്റെ ബന്ധുവാണ് പേഴ്സണ്‍ സ്റ്റാഫ് അംഗമെന്നും പറയുന്നു. ഇതിനിടെ മുഹമ്മദ് ജാസിമിനെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പീഡനത്തിനിരയാക്കിയ യുവാവിനെ സംസ്ഥാനത്തിന് പുറത്തുള്ള തീവ്രവാദബന്ധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും പിതാവ് ആരോപിക്കുന്നു. ഒന്നര മാസം മുമ്പ് പോലിസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. നടക്കാവ് പോലിസിലും പിന്നീട് പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. താന്‍ കമ്മീഷണറെ കണ്ടിരുന്നു. നടക്കാവ് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് കമ്മീഷണറോട് പറഞ്ഞു. കമ്മീഷണര്‍ അവിടെ വച്ച് തന്നെ നടക്കാവ് പോലിസിനെ വിളിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് കമ്മീഷണറെ കണ്ടത്. പിന്നീട് നടക്കാവ് പോലിസില്‍ കേസ് രജിസ്ട്രര്‍ ചെയ്തും. സരോവരം പാര്‍ക്കില്‍ വച്ച് നടന്നതായതിനാല്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് മാറ്റിയതായി അറിയിച്ചു. പിന്നീട് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പിതാവ് ആരോപിക്കുന്നു.
ആദ്യം കണ്ട സമീപനമല്ല പിന്നീട് എവി ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ട് കാര്യമൊന്നുമില്ലെന്ന് പോലിസ്കാരനായ മൂസ പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തി. ആരുടെയൊക്കെയോ സമര്‍ദ്ദത്തിന് വഴങ്ങിയാണ് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും പിതാവ് പറയുന്നു.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. കോഴിക്കോട് സരോവരം റിസോര്‍ട്ടില്‍ വച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രം പകര്‍ത്തിയെന്നും പരാതിയിലുണ്ട്. മുഹമ്മദ് ജാസിമിനെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
Discussion about this post