കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പാഠപുസ്തക വിതരണം തടസ്സപ്പെട്ടു.പാഠപുസ്തക വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്നാണ് പാഠപുസ്തക വിതരണം മുടങ്ങിയത്.ഇതിനെത്തുടര്‍ന്ന് അധ്യാപകരും സൊസൈറ്റി മാനേജര്‍മാരും സ്കൂളുകള്‍ക്കു മുന്പില് പ്രതിഷേധം ആരംഭിച്ചു.എ.ഇ.ഒയും മറ്റും തങ്ങളെ അപമാനിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.
ഇന്നും നാളെയുമായിട്ടായിരുന്നു കോഴിക്കോട് പുസ്തക വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നത്.അവധി ദിവസമായിട്ടു പോലും രാവിലെ തന്നെ പുസ്തകവിതരണത്തിനായി എത്തിയ സ്കൂള്‍ അധികൃതരെ നോക്കുകുത്തികളാക്കി നിര്‍ത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
Discussion about this post