പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വെട്ടിലായ പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം എം മണി. ഫെയ്സ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം. ‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നതായിരുന്നു മണി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/mmmani.mundackal/posts/2440148909438444?__xts__%5B0%5D=68.ARBDyaBVoTtRoWBdPU4E83m5TLBwT0ZdxxD699L5vJBELZ1ki4BQuVU1tYOxoo0jPZZp4VeMYztszwuVKZd0W8JfQHUSUMQc__DWCgI7sT7Zytht4X7dvVyj-RRlUvk84_DYgTZXGHdkHHasyIk2k5N7oRe0aA5VHnX3s3Z8d85oApLYR16d6_XZ95cRHd1hKT0wN0Txqi1GvehEhqu1XIa2yctXCCnFCeOsxYyKLTpNWHYXf96Wk-10kavrL7zQSO8-YuVUEw5M8htQD0RhkEUA85PK36pmKfwO7nYs_LMMZ-MqztjcByeV73PeCS22ZXo1wWIROHs1-NnBCwtKDA&__tn__=-R
പാലാരിവട്ടം കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ് നല്കിയ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിനെ കുരുക്കിയത്. പാലം നിര്‍മിച്ച ആര് ഡി എസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് നിര്ദേശിച്ചിട്ടായിരുന്നുവെന്ന് സൂരജ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ടി ഒ സൂരജ്, ആര് ഡി എസ് കമ്പനി എം ഡി സുമിത് ഗോയല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ ബെന്നി പോള്‍, കിറ്റ്കോ ഉദ്യോഗസ്ഥന് തങ്കച്ചന് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടനുണ്ടാകാനാണ് സാധ്യത.ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു.പണമിടപാടുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന് പറയുന്നത്,
Discussion about this post