ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വിഷ്ണു ഗാര്ഡന് ഏരിയയിലാണ് സംഭവം. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്.
സംഭവ സ്ഥാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഡല്‍ഹി ദുരന്തര നിവാരണ വിഭാഗത്തിന്റെ ഒരു സംഘവും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.ഈ കെട്ടിടത്തിനു സമീപത്തു മറ്റൊരു കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അതാകാം പഴക്കം ചെന്ന ഈ കെട്ടിടം തകര്‍ന്നതിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post