സൗദിയില്‍ നിന്നും 431 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളികളേയും സുരക്ഷാ സേനകളേയും ലക്ഷ്യമാക്കിയുള്ള നാലു ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തതായും മന്ത്രാലയം സ്ഥിരീകരിച്ചു. പിടിയിലായവരില്‍ ഭൂരിഭാഗവും സൗദി പൗരന്മാര് തന്നെയാണ്.
മുന്‍പു നടന്നിട്ടുള്ള ഭീകരാക്രമണങ്ങളില്‍ പങ്കുള്ളവരും വൃപിടിയിലായവരില് ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനു പുറമേ ഭീകര സംഘടനയിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള വംബ്സൈറ്റുകള് പ്രവര്‍ത്തിപ്പിക്കുന്നവരും പിടിയിലായിട്ടുണ്ട്.
അതേസമയം ബാഗ്ദാദ് കാര്‍ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Discussion about this post