ഹൂസ്റ്റണ്‍ : 2017 ല്‍ താങ്കളുടെ കുടുംബത്തെ താങ്കളെനിക്കു പരിചയപെടുത്തി, ഇന്നിതാ ഞാന്‍ എന്റെ കുടുംബത്തിന് മുന്പില് താങ്കളെ പരിചയപെടുത്തുന്നു”.
സ്റ്റേഡിയത്തിലിരിക്കുന്ന അര ലക്ഷം ഇന്ത്യക്കാരെ ചൂണ്ടി കാട്ടി ട്രംപിനോട് നരേന്ദ്രമോദിയുടെ വാക്കുകള്‍ ഇതായിരുന്നു.
അമേരിക്കയിലെ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിനു കിട്ടിയ സമ്മാനമാണ് അമേരിക്കയിലെ റിപ്പബ്ളിക്കനോ ഡെമോക്രാറ്റോ എന്നില്ലാതെ എല്ലാ രാഷ്ട്രീയനേതാക്കളും ഇവിടെയെത്തി ഇന്ത്യയെക്കുറിച്ച് നല്ലവാക്ക് പറഞ്ഞത്.
ഹൗഡി മോദി എന്നാണീ പരിപാടിയുടെ പേര് പക്ഷേ മോദി നൂറുകണക്കിനു കോടീ ജനങ്ങളുടെ ഒരു സേവകന് മാത്രം.
എങ്ങനെയുണ്ട് മോദീ എന്ന ചോദ്യത്തിനുത്തരം എല്ലാവരും സൗഖ്യം എന്നാണ്. എല്ലാവര്ക്കും സൗഖ്യം എന്ന് ഇന്ത്യയിലെ ഓരോ ഭാഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. വിവിധ ഭാഷ വേഷം കാലാവസ്ഥ, വിവിധത എന്നതാണ് എന്റെ രാഷ്ട്രത്തെ മനോഹരമാക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
ബിസിനസ് ചെയ്യാന്‍ എളുപ്പം എന്ന് പറയുക മാത്രമല്ല ഇന്നത്തെ ഇന്ത്യയില്‍. ജീവിയ്ക്കാനുമെളുപ്പമായ ഇന്ത്യയാണ് നാം വാര്‍ത്തെടുക്കുന്നതെന്നും വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി വ്യക്തമാക്കി
Discussion about this post