തിരുവനന്തപുരം : മുന്നണിയില്‍, കക്ഷിമര്യാദകള് ലംഘിച്ച ആര് ബാലകൃഷ്ണപിള്ളയോടും പിസി ജോര്ജിനോടുംതെറ്റ് തിരുത്തിയാല്‍ മുന്നണിയില്‍ തുടരാമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശനമായി നേരിടുമെന്ന മുന്നറിയിപ്പും പാര്‍ട്ടി ഇരുവര്‍ക്കും നല്കി. യോഗത്തിന്റെ പൊതുവികാരം ഉള്‍ക്കൊള്ളുന്നുവെന്നും അതനുസരിച്ചു മാത്രമേ ഇനി പ്രവര്‍ത്തിക്കുകയുള്ളെന്നും പി.സി ജോര്‍ജ് സമ്മതിച്ചു.
യുഡിഎഫിന്റെ അസന്തുഷ്ടി ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ചാല്‍ മുന്നണിയില്‍ തുടരാമെന്നും അതല്ലെങ്കില്‍ പുറത്തേക്കു പോകുമെന്നുമുള്ള സന്ദേശമാണു യോഗത്തിനു പുറത്തു നിര്‍ത്തിയ ബാലകൃഷ്ണപിള്ളയ്ക്കു യുഡിഎഫ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താക്കീതിന്റെ സ്വരത്തിന് ബാലകൃഷ്ണപിള്ള പിടികൊടുത്തിട്ടില്ല.
പരസ്യപ്രസ്താവനകള്‍ക്ക് പാര്‍ട്ടി കര്‍ശന വിലക്കേര്‍പ്പെടുത്തി. യുഡിഎഫിലെ ഘടകകക്ഷി നേതാവായ മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശിനെ പിന്തുണച്ചു പിള്ള നടത്തിയ ടെലിഫോണ്‍ സംഭാഷണത്തോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്ന വികാരമാണു യുഡിഎഫിനെന്നു കണ്‍വീനര്‍ പി.പി തങ്കച്ചന് പറഞ്ഞു.
യുഡിഎഫിന്റെ മുതിര്‍ന്ന നേതാവാണ് ബാലകൃഷ്ണ പിള്ള. അതിനാല്‍ സഹകരിച്ച് പോകണം. പി.സി. ജോര്‍ജ് നടത്തിയ സംഭാഷണവും തുടര്‍പ്രതികരണങ്ങളും നിര്‍ഭാഗ്യകരമാണെന്നും പിപി തങ്കച്ചന് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ജോര്‍ജ് വിശദീകരണം നല്കി. കെ.എം. മാണിക്കു പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും യുഡിഎഫിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെയ്തിട്ടില്ല. യുഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിക്കും. മുന്നണിയെ അപകീര്‍ത്തിപ്പെടുത്തില്ല. അഴിമതി നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന് യോഗത്തിന് ശേഷം പിസി ജോര്‍ജ്ജ് അറിയിച്ചു. ഏതെങ്കിലും ബാറുടമ ആരോപണം ഉന്നയിച്ചാല്‍ യുഡിഎഫ് തകരില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
Discussion about this post