സെൻസെക്സ് 104 പോയന്റ് നേടി 39094ലാണ് വ്യാപാരം ആരംഭിച്ചത്.നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587 ൽ വ്യാപാരം നടക്കുന്നു.ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 517 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, എഫ്എംസിജി ഓഹരികൾ നേട്ടത്തിലാണ്. വാഹനം, ബാങ്ക്, ലോഹം, ഇൻ്ഫ്ര ഓഹരികൾ നഷ്ടത്തിലുമാണ്.
ഐടിസി, എൻടിപിസി, എസ്ബിഐ, ഐഒസി, എച്ച്സിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎല്‍, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവർ, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, വേദാന്ത, ഹിൻഡാല്‍കോ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോർകോര്‍പ്പ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
കഴിഞ്ഞ ദിവസം സെന്‍സെക്സ് 396 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്
Discussion about this post