ഈദ് ദിനത്തില്‍ കശ്മീരില്‍ പാക്കിസ്ഥാന്റേും ഇസ്ലാമിക് സ്റ്റേറ്റിന്റേയും ലഷ്കര്‍ ഇ തൊയ്ബയുടേയും പതാകകള്‍ വീശുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നൗഹട്ട പള്ളിയില്‍ പെരുന്നാള്‍ നിസ്കാരത്തിനു ശേഷമാണ് വിഘടന വാദികളായ ഒരു കൂട്ടം യുവാക്കള്‍ പതാകകള്‍ വീശിയത്. ഇന്ത്യന്‍ പതാക വലിയ ആരവത്തോടെ കത്തിച്ചുകളയുന്ന രംഗങ്ങളും ദൃശ്യത്തിലുണ്ട്.
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സംഘത്തിന്റെ പ്രകടനം. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാ സംഘം കണ്ണീര് വാതകം പ്രയോഗിച്ചിരുന്നു.
Discussion about this post