പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യന്‍ സഹകരണത്തോടെ 200 സൈനിക ഹെലികോപ്ടറുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചന കൂടിയാണ് നീക്കം.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് റഷ്യയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ പിഎസ് രാഘവന്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടേയും സാങ്കേതിക വിദ്യകളുടെ സാധ്യതകളുപയോഗിച്ച് 200 ഹെലികോപ്റ്ററുകള്‍ പ്രതിരോധ മേഖലയ്ക്കായി നിര്‍മ്മിക്കാനുള്ള തീരുമാനം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആദ്യത്ത പ്രതിരോധ പദ്ധതിയാണ് ഇത്.ഇരു രജ്യങ്ങളുടേയും സഹകരണതേതോടെ ഒട്ടേറെ പദ്ധതികള്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് റഷ്യ വന്‍ സ്വീകാര്യതയാണ് നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post