പോലീസുകാരന്റെ കാല്‍മുട്ട് തല്ലിയൊടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്.ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീനെതിരെയാണ് കല്പ്പറ്റപോലീസ് കേസെടുത്തത്. ട്രാഫിക്ക് എസ്ഐ വി.ആര് ഭാസ്ക്കര്‍ നല്കിയ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ച വൈകീട്ട് കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനിലാണ് സംഭവം. കളക്ട്റേറ്റ് ഭാഗത്ത് നിന്ന് സ്ക്കൂട്ടറില്‍ ഹെല്‍മെറ്റിലാതെ വണ്ടിയോടിച്ച് വരികയായിരുന്ന ഷംസുദ്ദീനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് സിവില്‍ പോലീസ് ഓഫീസര്‍ കൈകാണിച്ച് നിര്‍ത്തിച്ചു.ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് 1000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഹെല്‍മെറ്റ് ധരിക്കാത്തത് കൊലക്കുറ്റമോ ക്രിമിനല്‍കുറ്റമോ അല്ലെന്നും അതിനാല്‍ ഇത്രയും രൂപ പിഴയടയ്ക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഷംസുദ്ദീന് പോലീസിനോട് കയര്‍ക്കുകയായിരുന്നു. വാക്കേറ്റത്തിനൊടുവില്‍ കാല്‍മുട്ട് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നു
Discussion about this post