ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കടുവയെപോലെ കുതിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ചൈന പൊരുത്തപ്പെടുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചൈനയുടെ നിലവിലെ ലോകവ്യാപാരപ്രശ്നങ്ങൾ കാരണം സൂപ്പർ പവറാകാനുളള ഇന്ത്യയുമായി മത്സരിക്കാൻ അവർക്കാകില്ല. ഹരിദ്വാറിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനാത്മക സാമ്പത്തിക നയങ്ങൾ കാരണം 2024 ഓടെ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ചയിലേക്ക് ഇന്ത്യയെത്തമെന്നും സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post