ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ച്വറി. 358 പന്തുകളില്‍ നിന്ന് 22 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് ഡബിള്‍ സെഞ്ച്വറി തികച്ചത്. ഇതോടെ മായങ്കിന് കന്നി അന്താരാഷ്ട്ര സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറി തികയ്ക്കാനായി.ഇന്ത്യയ്ക്കായി അഞ്ചാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിനെ സംബന്ധിച്ച് നേട്ടം അവിസ്മരണയമായി.
202 റണ്‍സുമായി മായങ്കും 11 റണ്‍സുമായി അജിന്‍ക്യ രഹാനയുമാണ് ക്രീസില്‍.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ മൂന്ന് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്.
176 റണ്‍സെടുത്ത രോഹിത്തിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.244 പന്തില്‍ 23 ഫോറും എണ്ണം പറഞ്ഞ ആറ് സിക്സും രോഹിത്ത് എടുത്തു. പൂജാരയുടേയും നായകന് വിരാട് കോഹ്ലിയുടേയും വിക്കറ്റ് ഇന്ത്യയ്ക്ക് പെട്ടെന്ന് നഷ്ടമായി. പൂജാര ആറ് റണ്‍സെടുത്തു.കൊഹ് ലി 20 റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി പിലാന്തറും മഹാരാജും മുത്തുസ്വാമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post