അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം .പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകളാണ് മരിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് അമ്മയുടെ മൊഴി. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.കുട്ടിയുടെ കാലിലും മറ്റും വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു.
കുട്ടിയെ പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന് ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് നേരിയ പനി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു.
അമ്മ രമ്യ ഇപ്പോള്‍ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലാണുള്ളത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതല്‍ കാര്യങ്ങല്‍ ലഭ്യമാവുകയുള്ളു.
Discussion about this post