കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ച് യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുത്ത പാര്‍ട്ടി എംഎല്‍എ അദിതി സിങ് താരപ്രചാരക പട്ടികയില്‍. യു.പിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലാണ് റായ്ബറേലി എം.എല്‍.എയായ അദിതിയുടെ പേരുള്ളത്.അദിതിക്കു നേരത്തേ കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
യോഗി സര്‍ക്കാര്‍ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കാന്‍ വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതു കൂടാതെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ജന്മവാര്‍ഷികാചരണം അദിതി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000-ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31-കാരിയായ അദിതി.
Discussion about this post