പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി.ഫിറോസ്പുരിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക് പോസറ്റിലാണ് ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടത്.
രാത്രി 10 മണിക്കാണ് ആദ്യം ഡ്രോണ്‍ എത്തിയത്. 12.25 അവസാനം എത്തിയ ഡ്രോണ്‍ അതിര്‍ത്തി മറികടക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ബിഎസ്എഫ് ജവാന്മാര് മേലുദ്യോഗസ്ഥരെ അറിയിച്ചു.
തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടന്നു. ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഇന്ത്യയിലേക്ക് എത്തിച്ചുവോയെന്ന് കണ്ടെത്താനാണ് തിരച്ചില്‍ നടന്നത്.
ഒരാഴ്ച മുമ്പാണ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിച്ചത്. ഈ സാഹചര്യചത്തില്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍.
Discussion about this post