ആദ്യറഫാൽ യുദ്ധ വിമാനം ഫ്രാൻസിൽ നിന്ന് സ്വീകരിച്ചതിന് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രഞ്ച് പ്രതിരോധ രംഗത്തെ സിഇഒ മാരുമായുളള ഉന്നതതല യോഗത്തിൽ പങ്കെടുക്കും. പ്രതിരോധ മേഖലയിലെ നിക്ഷേപങ്ങളെ കുറിച്ച് സാധ്യത തേടുമെന്നാണ് സൂചന
2020 മെയ് അഞ്ച് മുതൽ എട്ട് വരെ ലഖ്നൗവിൽ നടക്കാനിരിക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ , ഡെഫ് എക്സ്പോ എന്നിവയിലേക്ക് സിഇഒമാരെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച റഫാൽ യുദ്ധ വിമാനത്തിൽ പറന്ന് പ്രതിരോധ മന്ത്രി ചരിത്രം സൃഷ്ടിച്ചിരുന്നു. ഫ്രാൻസിലെ മെറിഗ്നാക് ഏവിയേഷൻ കേന്ദ്രത്തിൽ നിന്നും പറന്നുയർന്ന പ്രതിരോധമന്ത്രി 35 മിനിറ്റോളം റഫാലിൽ സഞ്ചരിച്ചു.
രണ്ട് സീറ്റുകളുളള യുദ്ധ വിമാനം ഫ്രാൻസ് വ്യോമസേനയിലെ ഹെഡ് ടെസ്റ്റ് പൈലറ്റ് ഫിലിപ്പ് ഡുചാറ്റോയാണ് പറത്തി കൊണ്ടിരുന്നത്. കോക്പിറ്റിൽ പൈലറ്റിന്റെ പുറകിലെ സീറ്റിലാണ് രാജ്നാഥ് സിംഗ് ഇരുന്നത്.
Discussion about this post