ഇന്ത്യന്‍ വ്യോമസേനാ ദിനത്തില്‍ മൂന്ന് സേനകളുടെയും മൂന്ന് മേധാവികളെ ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍.തന്റെ സന്തോഷം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
‘ നമ്മുടെ അഭിമാനമായ സേനകളെ നയിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ,ജനറല്‍ ബിപിന്‍ റാവത്, അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ക്കൊപ്പം.ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’ സച്ചിന്റെ ട്വീറ്റ് ഇങ്ങനെ.
Honoured to be with the gentlemen who lead our Armed Forces – Air Chief Marshal RKS Bhadauria (@IAF_MCC), General Bipin Rawat (@adgpi), Admiral Karambir Singh (@indiannavy), and also Mrs. Asha Bhadauria.#AFDay19 pic.twitter.com/gbC19UQoCM
— Sachin Tendulkar (@sachin_rt) October 8, 2019
ലോകക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്ന സച്ചിനെ ആദരിക്കുന്നതിനായി വ്യോമസേന 2010ല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന റാങ്ക് നല്‍കിയിരുന്നു. അഭിനന്ദന് വര്ദ്ധമാനടക്കമുള്ളവരെ ആദരിച്ച ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ചടങ്ങിനിടെയാണ് സേനാ തലവന്മാരുമായുള്ള അനൗപചാരിക കൂടിക്കാഴ്ച നടന്നത്.
Discussion about this post