കൊളംബോ: താന്‍ എല്‍ടിടിയ്ക്ക് പണം നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് എതിരാളികള്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് അനുരാ കുമാര ദിസനായകെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഇത്തരത്തില്‍ രാജപക്‌സക്കെതിരെ ആരോപണമുന്നയിച്ചത്. രാജപക്‌സെയുടെ ഭാര്യക്കെതിരെയും പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് രാജപക്‌സെയുടെ ഓഫീസ് വ്യക്തമാക്കി. ഓഗസ്റ്റ് 17 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാജപക്‌സെക്ക് ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.
Discussion about this post