ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടി അല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യമായ പരിഗണനയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും നല്‍കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ല . ദേശീയ തലത്തില്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നരേന്ദ്രമോദി പറഞ്ഞതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയം. ഇതിനെതിരെ മറ്റൊരു നയം ഒരു സംസ്ഥാന ഘടകവും സ്വീകരിക്കില്ല. കേരളഘടകത്തിന് ഒട്ടും സ്വീകരിക്കാന്‍ കഴിയില്ല. എന്‍എസ്എസുമായി ബിജെപിക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ നിയമസഭയില്‍ അംഗമല്ലാത്ത ഒരാള്‍ സഭ നടക്കുമ്പോള്‍ സഭക്കുള്ളില്‍ കയറിയാല്‍ എന്ത് സംഭവിക്കുമോ അത്ര മാത്രമേ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സുരേഷ് ഗോപി ചെന്നപ്പോള്‍ സംഭവിച്ചുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
Discussion about this post