ലഹരിമരുന്നുമായി ഒരിക്കല്‍ എഫ് ബി ഐ പിടികൂടിയ രാഹുലിനെ വാജ്‌പേയ് മോചിപ്പിച്ചിരുന്നു എന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
നിരോധിക്കപ്പെട്ട മരുന്നുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ യുഎസില്‍ വച്ച് 2001ല്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പിടികൂടിയിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. 1.60 ലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ലഹരിമരുന്നുമായാണ് രാഹുലിനെ അന്നു പിടികൂടിയതെന്നാണ് സ്വാമിയുടെ ആരോപണം.
മകനെ രക്ഷപെടുത്തുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയെ വിളിച്ചിരുന്നു. തുടര്‍ന്ന് വാജ്‌പേയി യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വിളിക്കുകയും രാഹുലിനെ മോചിപ്പിക്കുകയുമായിരുന്നുവെന്നും സ്വാമി വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ലളിത് മോദി വിവാദം തനിച്ചു നേരിടുന്ന വസുന്ധര രാജെയെ ‘ഝാന്‍സി റാണി’യെന്നും സ്വാമി വിശേഷിപ്പിച്ചു. എന്തൊക്കെ ആരോപണങ്ങള്‍ ഉണ്ടായാലും അതെല്ലാം വസുന്ധര ഒറ്റയ്ക്കാണ് നേരിടുന്നത്. അവര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ താന്‍ തീര്‍ച്ചയായും സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
Discussion about this post